Thursday , December 12 2019
Breaking News

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാസര്‍കോട് : വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ടു യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് എം എ സി ടി കോടതി വിധിച്ചു. വ്യത്യസ്ത അപകടങ്ങളിലായി പരിക്കേറ്റ ബാര മുല്ലച്ചേരിയിലെ രാജുവിന്റെ മകന്‍ പി വി രാമകൃഷ്ണന്‍, ബാരയിലെ കെ മാലിങ്കിന്റെ മകന്‍ കെ എം ശിവന്‍ (25) എന്നിവര്‍ക്കാണ് കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.

2015 ഏപ്രില്‍ 9ന് പാലക്കുന്ന് – ഉദുമ റോഡില്‍വെച്ച് ബൈക്കില്‍ കാറിടിച്ചാണ് രാമകൃഷ്ണന് പരിക്കേറ്റത്. പാലക്കുന്നില്‍ നിന്ന് ഉദുമയിലേക്ക് രാമകൃഷ്ണന്‍ ബൈക്കില്‍ സഞ്ചരിക്കവെ പാലക്കുന്ന് ബസ് വെയ്റ്റിംഗ് ഷെഡിനരികില്‍ വെച്ച് എതിരെ വരികയായിരുന്ന മാരുതി കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതമായി പരിക്കേറ്റ ഇയാള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് 1,07197 രൂപ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി കാസര്‍കോട് ശാഖ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് വിധി.

2017 മെയ് 21 നു രാത്രി ഉദുമ ടൗണ്‍ എസ് എച്ച് റോഡില്‍ വെച്ച് റോഡ് മുറിച്ചു കടക്കവെ കാറിടിച്ചാണ് ശിവന് പരിക്കേറ്റത്. റോഡില്‍ തെറിച്ചു വീണ ശിവന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശിവന് 14,26121 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി. ഇതും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി കാസര്‍കോട് ശാഖയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

RANDOM NEWS

പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് എഫ് ഐയുടെ ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച്

കാസര്‍കോട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് എഫ് ഐ കാസറഗോഡ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ഹെഡ് പോസ്റ്റ് …