Tuesday , July 16 2019
Breaking News
Razak-Paleri

വികസനത്തെ പറ്റി പറയാനില്ലാതെ മോദി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു:റസാക്ക് പാലേരി

ഉദുമ : വികസനത്തെ പറ്റി പറയാനില്ലാതെ മോദി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാക്ക് പാലേരി പറഞ്ഞു. സംഘ്പരിവാറിനെ പുറത്താക്കാന്‍ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദുമയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്വന്തം ഭരണത്തെ പോലും വിശ്വാസത്തിലെടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല അതുകൊണ്ട് തന്നെയാണ് നേതാക്കള്‍ വിഷം ചീറ്റി കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, ട്രഷറര്‍ മഹ് മൂദ് പള്ളിപ്പുഴ, വൈസ് പ്രസിഡന്റുമാരായ കെ. രാമകൃഷ്ണന്‍, സി.എച്ച് ബാലകൃഷ്ണന്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന്‍ മാസ്റ്റര്‍, എഫ്. ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിംഗ് ജില്ലാ കണ്‍വീനര്‍ സഫിയ സമീര്‍ , പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡന്റ് മജീദ് നരിക്കോടന്‍ , ഫ്രറ്റോണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ മുജാഹിദ്, വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണം

കാസര്‍കോട് : ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണമെന്ന് ജില്ലാ …