Saturday , January 18 2020
Breaking News

വികസന നയങ്ങളോട് മുഖം തിരിഞ്ഞു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് ; ഹക്കിം കുന്നില്‍

കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നയങ്ങളോട് മുഖം തിരിഞ്ഞു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. ക്ഷേമ പെന്‍ഷനുകള്‍ അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഡിസിസി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ രാജു കട്ടക്കയം സ്വാഗതം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, യുഡിഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡിസിസി സെക്രട്ടറിമാരായ പി ജി ദേവ്, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, കരുണ്‍ താപ്പ, അഡ്വ എ ഗോവിന്ദന്‍ നായര്‍, കെ പി പ്രകാശന്‍, സി വി ജെയിംസ്, പി വി സുരേഷ്, ഹരീഷ് പി നായര്‍, ടോമി പ്ലാച്ചേരി, ശാന്തമ്മ ഫിലിപ്പ്, കെ വി ഗംഗാധരന്‍, ഷാനവാസ് പാദൂര്‍, ഹര്‍ഷദ് വോര്‍ക്കാടി, കെ വാരിജാക്ഷന്‍, കെ ഖാലിദ്, അന്‍വര്‍ മാങ്ങാട്, സി രവി, എ വാസുദേവന്‍, എറുവട്ട് മോഹനന്‍, പത്മനാഭന്‍ ഐങ്ങോത്, എം എം നാരായണന്‍,രഹന, ജോമോന്‍ ജോസ്, ത്രേസ്യാമ്മ ജോസഫ്, എം രാധാമണി, ഷംസാദ് ഷുക്കൂര്‍, ടി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു

RANDOM NEWS

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് മന്ത്രി

നീലേശ്വരം : നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും …