Tuesday , February 18 2020
Breaking News

വിദേശ നാണയ ചട്ട ലംഘനം: പ്രവാസി വ്യവസായി സി.സി. തമ്പി അറസ്റ്റില്‍

ന്യൂഡല്‍ഹി : വിദേശ നാണയ ചട്ട ലംഘനത്തിന്റെ പേരില്‍ പ്രവാസി വ്യവസായി സി.സി.തമ്പി അറസ്റ്റില്‍. 1000 കോടി രൂപയുടെ ഇടപാടില്‍ ചട്ടലംഘനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. കേരളത്തില്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടകേസില്‍ തമ്പിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ 2017 ല്‍ ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, ഒളിവിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുമായി തമ്പിക്കു ബന്ധമുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തിലും തമ്പി ഹാജരാകണമെഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി തമ്പിയെ തിങ്കളാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടപാടുകളുമായി ബന്ധപ്പെട്ടും സി.സി. തമ്പി നിരീക്ഷണത്തിലായിരുന്നു.

RANDOM NEWS

ഉര്‍ദുഗാന്റെ പരാമര്‍ശം: ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ

ന്യൂഡല്‍ഹി: ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ജമ്മു കശ്മീരുമായി …