Sunday , September 27 2020
Breaking News

വിദ്യാര്‍ത്ഥിനിയുടെ മരണം : എലിവിഷം ഉള്ളില്‍ചെന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്

വെള്ളരിക്കുണ്ട് : ബളാല്‍ അറിങ്കലിലെ വിദ്യാര്‍ത്ഥിനി ആന്‍മേരി (16) മരിച്ചത് എലി വിഷം ഉള്ളില്‍ ചെന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിരുന്ന പിതാവ് ബെന്നിയെ വെള്ളിയാഴ്ച പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കരളിനും വൃക്കകള്‍ക്കും വിഷബാധയേറ്റ ബെന്നി അപകടനില തരണം ചെയ്തിട്ടില്ല.

വിഷബാധയുണ്ടായതെങ്കനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച തൊട്ടടുത്ത ദിവസമാണ് ആന്ഡ മേരിക്ക് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടില്‍ ഹോമിയോ ക്ലിനിക്കിലും പിന്നീട് സഹകരണ ആശുപത്രിയിലും ചികിത്സ തേടി.

മഞ്ഞപിത്ത ബാധയുണ്ടെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെത്തി ഒറ്റമൂലി ചികിത്സ നടത്തിയതായും പറയുന്നു.
ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് പെണ്‍കുട്ടി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. അച്ഛന്‍ ബെന്നിയേയും അമ്മ ബെസിയേയും സമാന ലക്ഷണങ്ങളുമായി ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്. ആന്‍മേരിയും സഹോദരന്‍ ആല്‍ബിനും ചേര്‍ന്നാണ് ഐസ്‌ക്രിം ഉണ്ടാക്കിയത്. അതിന്റെ ചിത്രം സാമൂഹിക മാധ്യം വഴി കൂട്ടുകാരിക്ക് കൈമാറിയിരുന്നു. ബെന്നിയും ആന്‍മേരിയുമാണ് ഭൂരിഭാഗവും കഴിച്ചത്.

അരിങ്കല്ലിലെ വീട് കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഇതിനു മുമ്പ് നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളില്‍ എലിവിഷന്റെ കൂട് കണ്ടെത്തിയതായി വിവരമുണ്ട്.

ആന്‍മേരിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബളാല്‍ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കണ്ണൂരിലേ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മ ബെസിനും സഹോദരന്‍ ആല്‍ബിനും ശവസംസ്‌കാര ചടങ്ങിനെത്തിയിരുന്നു. ചെറുപുഴ പോലീസ് അന്വേഷണം തുടങ്ങിയ കേസ് അടുത്ത ദിവസം വെള്ളരിക്കുണ്ട് പോലീസിന് കൈമാറുമെന്ന് ചെറുപുഴ ഇന്‍സ്‌പെക്ടര്‍ എം പി ബിനീഷ് കുമാര്‍ പറഞ്ഞു.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …