Thursday , September 24 2020
Breaking News

വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ബദിയഡുക്ക : സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ അപരിചിതന്‍ ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി. തിങ്കളാഴ്ച വൈകിട്ട് ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയാണ് പ്രകൃതിവിരുദ്ധ പീഡനശ്രമത്തിന് ഇരയായത്. കുൂട്ടി സ്‌കൂള്‍ വിട്ട ശേഷം ബസ് കയറി ഗാഡിഗുഡയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയം അതുവഴി വ്ന്ന 40 വയസുപ്രായം തോന്നിക്കുന്ന ആള്‍ ഒരു സ്ഥലത്തേക്ക് പോകാനുള്ള വഴിയറിയില്ലെന്നും കാണിച്ചു തരണമെന്നും കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി അപരിചിതന് വഴി കാണിച്ചുകൊണ്ട് റബ്ബര്‍ തോട്ടത്തിലൂടെ നടന്നു പോകുന്നതിനിടെ ആള്‍ താമസമില്ലാത്ത വീട്ടിലെത്തിയപ്പോള്‍ അല്‍പസമയം വിശ്രമിക്കണമെന്ന് പറഞ്ഞ് ഇയാള്‍ അകത്ത് കയറി. കുട്ടിയേയും അകത്തേക്ക് ക്ഷണിച്ചു. കുട്ടി വീട്ടിനുള്ളില്‍ കടന്നപ്പോള്‍ അപരിചിതന്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ശ്രമിക്കുകയായിരുന്നു എന്നാല്‍ കുട്ടി ബഹളം വെച്ച് ഇയാളുടെ പിടിയില്‍ നിന്ന് കുതറിയോടുകയും അടുത്ത വീട്ടില്‍ അഭയം തേടുകയും ചെയ്തു. ഈ വീട്ടുകാര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കുകയും തുടര്‍ന്ന് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …