Sunday , August 9 2020
Breaking News

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ കുറ്റക്കാരന്‍

കാസര്‍കോട്: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. നീര്‍ച്ചാല്‍ മല്ലടുക്ക വീട്ടിലെ ബാലമുരളിയെ(32)യാണ് കുറ്റക്കാരനാണെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി(ഒന്ന്) പി.എസ്.ശശികുമാര്‍ കണ്ടത്തിയത്. ശിക്ഷ ശനിയാഴ്ച വിധിക്കും. 2012-13 അധ്യയനവര്‍ഷത്തിലാണ് സംഭവം. കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ. ടി.പി.സുധയാണ് അന്വേഷണം നടത്തിയത്. എസ്.ഐ. ടി.പി.ജേക്കബാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 26 സാക്ഷികളെ വിസ്തരിച്ച കോടതി 32 രേഖകള്‍ പരിശോധിച്ചു.

RANDOM NEWS

സര്‍വ്വ കക്ഷി യോഗത്തില്‍ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹം: ബിജെപി

ഉദുമ: കോവിഡുമായി ബന്ധപ്പെട്ട് ഉദുമ പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി പ്രതിനിധി യോഗത്തില്‍ ബിജെപിയെ ക്ഷണിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബി …