Tuesday , April 7 2020
Breaking News

വിനോദയാത്രയ്ക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

ബദിയഡുക്ക : സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുന്നതിനിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. സീതാംഗോളി സൂരംബയലിലെ സദാനന്ദഗട്ടി – സ്വര്‍ണ്ണലത ദമ്പതികളുടെ മകന്‍ പ്രജ്വല്‍കുമാര്‍ (2) ആണ് മരിച്ചത്. മംഗ്‌ളൂരു സഹ്യാദ്രി കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ പ്രജ്വല്‍കുമാര്‍ കഴിഞ്ഞ ശനിയാഴ്ച മടിക്കേരിയിലേക്ക് സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോകുന്നതിനിടെ സമ്പാജെയില്‍ വെച്ചാണ് അപകടം. പ്രജ്വല്‍കുമാറും സുഹൃത്തുക്കളും വെവ്വേറെ ബൈക്കുകളിലായാണ് സഞ്ചരിച്ചിരുന്നത്. പ്രജ്വല്‍കുമാര്‍ ഓടിച്ചുപോകുകയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജ്വലിനെ മംഗ്‌ളൂരുവെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയാിരുന്നു.

സഹോദരങ്ങള്‍ : കൗശല്‍, ഹംഷിദ്, മേഘ.

RANDOM NEWS

ഭര്‍തൃമതി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഭര്‍തൃമതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ മൂന്നാം മൈല്‍ കാലിച്ചാംപാറയിലെ ഗള്‍ഫുകാരന്‍ റോഷന്റെ ഭാര്യ ശില്‍പ …