Saturday , July 4 2020
Breaking News

വിവിധ പരാതികളിലായി 24.95 രൂപയുടെ നഷ്ടപരിഹാരവും അദാലത്ത് വേദിയില്‍ വച്ച് കൈമാറി.

കാസര്‍കോട് : അദാലത്ത് വേദിയില്‍ ലഭിച്ച 83 പരാതികളടക്കം തുടര്‍നടപടികള്‍ വേണ്ട 131 പരാതികളിന്‍മേല്‍ ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയിക്കുമെന്നും മന്ത്രി പറഞ്ഞു

വനം വന്യജീവി വകുപ്പ് മായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന അദാലത്ത്കളുടെ ഭാഗമായാണ് ജില്ലയില്‍ അദാലത്ത് സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ പതിനൊന്നാമത്തെ അദാലത്താണിത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട തൃശ്ശൂര്‍, പാലക്കാട് കണ്ണൂര്‍, വയനാട്, കോഴിക്കോട്. ഇടുക്കി, കോട്ടയം ജില്ലകളിലെ അദാലത്തുകളാണ് നടന്നത്.

ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ്‌സ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്ര കുമാര്‍ വര്‍മ, സി സി എഫ് രാജേഷ് രവീന്ദ്രന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍, ഡി എഫ് ഒ അനൂപ് കുമാര്‍ പി കെവിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഏഴുപേരും വിദേശത്തു നിന്നും വന്നവര്‍ : 13 പേര്‍ക്ക് രോഗമുക്തി : 6901 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : വെള്ളിയാഴ്ച (ജൂലൈ മൂന്ന്) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് …