Wednesday , December 2 2020
Breaking News

വിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

ബേഡകം : വിഷം അകത്തു ചെന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് (35) ആണ് മരിച്ചത്. നാലു ദിവസം മുമ്പ് വീട്ടില്‍ വെച്ചാണ് വിഷം കഴിച്ചത് നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് നാലു മക്കളുണ്ട്.

RANDOM NEWS

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി …