Tuesday , July 7 2020
Breaking News

വി.എച്ച്.സി.ഇ.പരീക്ഷ തുടങ്ങി; കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍

കാസര്‍കോട് : രണ്ടു മാസത്തെ അനിശ്ചിതത്വത്തിനു ശേഷം ഹയര്‍സെക്കണ്ടറി, എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് തുടക്കമായി. വി എച്ച് സി ഇ വിദ്യാര്‍ത്ഥികള്‍ക്കാണ് രാവിലെ പരീക്ഷയുള്ളത്. ഉച്ചയ്ക്ക് ശേഷമാണ് എസ് എസ് എല്‍ സി പരീക്ഷ.

രാവിലെ 9.45നു തുടങ്ങിയ വി എച്ച് എസ് ഇ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഒമ്പതുമണിയോടെ തന്നെ സ്‌കൂളുകളില്‍ എത്തിയിരുന്നു. കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെയാണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും മുഖാവരണം ധരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ കോമ്പൗണ്ടിനുള്ള കൈകാനുള്ള സജ്ജീകരണവും സാനിറ്റൈസറുകളും ഒരുക്കിയിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം കൈകഴുകി് സാനിറ്റൈസര്‍ പുരട്ടിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളിലേക്ക് കടത്തിവിട്ടത്.

പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാല്‍ സ്‌കൂള്‍ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളും അനുവദിച്ചിട്ടുണ്ട്..

പരീക്ഷ കഴിയുമ്പോള്‍ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുത്. സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പുറത്തേയ്ക്ക് വിടേണ്ടതെന്നും പോലീസ് അറിയിച്ചു.

ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിലേക്കാണ് ഇടേണ്ടത്. ഇത് ഏഴുദിവസം സ്‌കൂളില്‍ സൂക്ഷിച്ചശേഷം അയച്ചാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. എന്നാല്‍, പരീക്ഷ കഴിയുന്നമുറയ്ക്ക് അവ അതത് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്കയക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …