Saturday , February 29 2020
Breaking News

വി.എസിന് ലക്ഷങ്ങള്‍ പിരിച്ചുകൊടുത്തു: വെള്ളാപ്പള്ളി

Vellapallyതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള പോര് വ്യക്തിഗത ആരോപണ, പ്രത്യാരോപണങ്ങളിലേയ്ക്കും പരസ്യമായ വിഴുപ്പലക്കലിലേയ്ക്കും നീങ്ങുന്നു. വി.എസ്. അച്യുതാനന്ദനുവേണ്ടി ലക്ഷക്കണക്കിന് രൂപ പിരിച്ചുകൊടുത്തിട്ടുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം.

വെള്ളാപ്പള്ളി കള്ളപ്പണത്തിന്റെ തിണ്ണമിടുക്ക് കാട്ടുകയാണെന്ന വി.എസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൂടെ നില്‍ക്കുന്ന എം.എല്‍.എ.മാര്‍ക്കുവേണ്ടിയാണ് വി.എസ് പണം ആവശ്യപ്പെട്ടത്. രസീത് പോലും ഇല്ലാതെ വാങ്ങിയ ഈ തുകയെങ്ങനെ സംഭാവനയാവും. പോരാത്തതിന് കൂടെ നില്‍ക്കുന്നവര്‍ക്കുവേണ്ടി വി.എസ്. ജോലിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് വി.എസ് ടി.കെ. പളനിക്കെതിരെ നീക്കം നടത്തിയത്. ഇങ്ങനെ വി.എസ്. ആവശ്യപ്പെട്ട വ്യക്തിക്ക് ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്‌വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ മലമ്പുഴയില്‍ വി.എസിന്റെ വിജയത്തിന് പിന്നില്‍ എസ്.എന്‍.ഡി.പി.യാണെന്നു പറഞ്ഞ വെള്ളാപ്പള്ളി, എസ്.എന്‍.ഡി.പി.യുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ വി.എസിനെ സി.പി.എം. വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കുമായിരുന്നുവെന്നും പറഞ്ഞിരുന്നു.

RANDOM NEWS

മൂവാറ്റുപുഴ തന്നാല്‍ കുട്ടനാട് വിട്ടുനല്‍കാം: ഉപാധിയുമായി ജോസഫ് ഗ്രൂപ്പ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെങ്കില്‍ ഉപാധിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം …