Tuesday , June 18 2019
Breaking News

വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

Deathഉദുമ : പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. പള്ളിക്കര അരളിക്കട്ടയിലെ കണ്ടത്തില്‍ അപ്പകുഞ്ഞി-നാരായണി ദമ്പതികളുടെ മകന്‍ പുരുഷോത്തമന്‍ (50) ആണ് മംഗ്‌ളൂരു ആശുപത്രിയില്‍വെച്ച് ശനിയാഴ്ച മരിച്ചത്. ഈ മാസം 3നാണ് അപകടമുണ്ടായത്. ബേക്കല്‍ കാട്ടൂര്‍മൂലയിലെ നിര്‍മ്മാണം നടക്കുന്ന വീടിന്റെ പെയിന്റിംഗിനിടെ പുരുഷോത്തമന്‍ താഴേക്ക് വീഴുകയായിരുന്നു. പാലക്കുന്ന് കഴകം ശ്രീ ഭഗവതിക്ഷേത്ര പള്ളിക്കര മഠം പ്രാദേശിക സമിതി കേന്ദ്ര കമ്മിറ്റി അംഗവും പള്ളിക്കര തണ്ണീര്‍പുഴ തിരുമുല്‍ക്കാഴ്ച കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു.

ഭാര്യ : അനിത. മക്കള്‍ : അക്ഷയ്, ആര്യ. സഹോദരങ്ങള്‍ : ഗംഗാധരന്‍, കരുണാകരന്‍, വിശ്വന്‍, വിനീത.

RANDOM NEWS

Rajmohan-Unnithan

കോണ്‍ഗ്രസിലെ സൈബര്‍ യുദ്ധത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

പെരിയ : ജില്ലയിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ നവമാധ്യമങ്ങളില്‍ പക്ഷം തിരിഞ്ഞുള്ള സൈബര്‍ ആക്രമണത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ട്ടിയില്‍ …