Monday , September 28 2020
Breaking News

വീടുകയറി അക്രമം : 46 പേര്‍ക്കെതിരെ കേസ്

നീലേശ്വരം : ഉടുമ്പിനെ കൊന്നു കറിവച്ച സംഭവത്തില്‍ നിയമ നടപടികളെ തുടര്‍ന്ന് ചായ്യോം വാഴപ്പന്തലിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലും പെട്ട 46 പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

വീടു കയറി ആക്രമിച്ചുവെന്ന ചായ്യോം വാഴപ്പന്തലിലെ ബിജുവിന്റെ ഭാര്യ വിനീതയുടെ പരാതിയില്‍ 41 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു ആക്രമം. വേണു (35), മുനീര്‍ (35), ബിജു (25), സുരേശന്‍ (35), പ്രതാപന്‍ (32), രതീഷ് (34), ഷംസു (30), ശശി (32), ദിനു (42), ബിജു (35) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 31
പേര്‍ക്കെതിരെയുമാണ് കേസ്. വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതില്‍ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായും വിനീതയുടെ പരാതിയില്‍ പറയുന്നു.

സമീപവാസിയായ ചന്ദ്രന്റെ ഭാര്യ ജയന്തിയുടെ പരാതിയില്‍ വിനീത, ഭര്‍ത്താവ് ബിജു, അയല്‍വാസികളായ രാധാകൃഷ്ണന്‍, ഭാര്യ
ഓമന, മകന്‍ ഗോകുല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാതിപ്പേര് വിളിച്ചതായും വസ്ത്രം വലിച്ചു കീറിയതായും ഇവരുടെ പരാതിയില്‍ പറയുന്നു. 75, 000 രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു.

ശനിയാഴ്ച വൈകിട്ട് ചായ്യോം കോളനിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു കിട്ടിയ ഉടുമ്പിനെ കൊന്നു കറിവെക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഇടപ്പെട്ടത്. രണ്ടാം പ്രതി ചന്ദ്രന്‍ റിമാന്റിലാണ്. ഒന്നാം പ്രതി കര്‍ണാടകത്തിലേക്ക് കടന്നെന്നാണ് കരുതുന്നത്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.

RANDOM NEWS

കോവിഡ് ബോധവല്‍ക്കരണത്തിന് ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു

കാസര്‍കോട് : കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം ലക്ഷ്യമിട്ട് ‘ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍’ എന്ന …