Tuesday , August 4 2020
Breaking News

വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ വഴുതി വീണ് പരിക്കേറ്റ 103 വയസുകാരന്‍ മരിച്ചു

കുറ്റിക്കോല്‍ : വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ വഴുതി വീണ് തലക്ക് പരിക്കേറ്റ 103 വയസുകാരന്‍ മരിച്ചു. കളക്കരയിലെ ബേത്തൂര്‍ മുത്തുനായര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് മുറ്റത്ത് നടക്കുന്നതിനിടെ വഴുതി വീണത്.

കുറ്റിക്കോലിലെ ആദ്യകാല കര്‍ഷകരില്‍ ഒരാളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായിരുന്നു. വെള്ളിയടുക്കം ബേത്തൂര്‍ തറവാട് കാരണവരാണ്.

ഭാര്യ : പരേതയായ പാര്‍വ്വതിയമ്മ. മക്കള്‍ : സരോജിനി, പി നാരായണന്‍, കമലാക്ഷി, ജാനകി, ലക്ഷ്മി, രാജന്‍, സുരേഷ്.

RANDOM NEWS

തെരുവത്ത് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബീവി അന്തരിച്ചു

തളങ്കര : തെരുവത്ത് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍റഹ്മാന്റെ ഭാര്യ ബീവി (49) അന്തരിച്ചു. വെള്ളിയാഴ്ച …