Thursday , September 24 2020
Breaking News

വെള്ളി ശില പാകി പ്രധാനമന്ത്രി : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സമാരംഭം

അയോധ്യ : ശ്രീരാമജന്മ ഭൂമിയില്‍ രാം ലല്ല ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമായി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മ്മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമി പൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വ്വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു.

തുടര്‍ന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന തിരഞ്ഞെടുത്ത ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം ലഖ്‌നൗവില്‍ എത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ ആരാധന നടത്തിയതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങിനെത്തിയത്. ക്ഷേത്ര ഭൂമിയില്‍ പ്രധാനമന്ത്രി പാരിജാത വൃക്ഷത്തിന്റെ തൈ നട്ടത്തിന് ശേഷമാണ് ഭൂമി പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. 12.05 മുതല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന് ചടങ്ങിന് ശേഷമാണ് മോദി വെള്ളി ശില സ്ഥാപിച്ചത്. 135 സന്യാസികള്‍ അടക്കം 185 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

RANDOM NEWS

ചെമ്പരിക്കയിലും പട്ടിയുടെ ആക്രമണം : 3 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ഭ്രാന്തിന്റെ ലക്ഷണം കാണിക്കുന്ന പട്ടിയുടെ ആക്രമണം കാസര്‍കോട്ട് തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് പേരെ കടിച്ച അതേ നായ …