Wednesday , July 8 2020
Breaking News

വെസ്റ്റ് എളേരി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

കാഞ്ഞങ്ങാട് : വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെസ്റ്റ് എളേരി പഞ്ചായത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി കെ സുകുമാരന്‍, പി.ആര്‍ ചാക്കോ, എ സി.ജോസ,് സി.പി.സുരേശന്‍, ജാതിയില്‍ അസൈനാര്‍, ടി.വി. അപ്പു കൂട്ടന്‍, മാത്യു വര്‍ക്കി, കെ.പി. ലക്ഷ്മി, എം.പി. വിനോദ് കുമാര്‍, മോഹനന്‍ നായര്‍, ജയശ്രീ കൃഷ്ണന്‍ ,പി വി അനു എന്നിവര്‍ സംസാരിച്ചു. 20 രൂപയുടെ ഊണിന് നിര്‍ദ്ധനര്‍ക്ക് 10 ശതമാനം സൗജന്യമാണ്.ഈ തുക പഞ്ചായത്ത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …