Friday , January 24 2020
Breaking News

വൈകിയെങ്കിലും എല്ലാം കിറുകൃത്യം: ഫ്‌ളാറ്റുകള്‍ ഫ്‌ളാറ്റ്..

കൊച്ചി: മരടിലെ രണ്ടാമത്തെ ഫ്‌ളാറ്റും തവിടുപൊടിയായി. 16 വീതം നിലകളുള്ള ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.44 നാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ രണ്ടു ടവറുകളിലും സ്‌ഫോടനം നടന്നത്. 11.40 ഓടെ ആല്‍ഫ സെറീനില്‍ ഒരു അലാറം മാത്രമാണ് മുഴങ്ങിയത്. ഇതിന് പിന്നാലെ തന്നെ സ്‌ഫോടനവും നടന്നു.343 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.

ആദ്യം നിശ്ചയിച്ചതിലും മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റില്‍ സ്‌ഫോടനം നടത്തിയത്. 11ന് നിശ്ചയിച്ച ഹോളിഫെയ്ത്തിലെ സ്‌ഫോടനം 11.17നാണ് നടന്നത്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ സുരക്ഷാ അവലോകനം നടത്തിയതിനെ തുടര്‍ന്നായിരുന്നു വൈകല്‍.

ഇതിനകം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായ ആല്‍ഫ സെറീനില്‍ 26 മിനിറ്റിനകം തന്നെ സ്‌ഫോടനം നടന്നു. കായലിലേക്ക് വീഴാതെ അതിന്റെ ഓരം ചേര്‍ന്ന് വളരെ കൃത്യമായി വീഴ്ത്താനായി.

ജനവാസമേഖലയായ ആല്‍ഫ സെറീനിലെ സ്‌ഫോടനം സമീപവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രാഥമിക വിലയിരുത്തലില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

രണ്ട് ഫ്‌ളാറ്റുകളും പൊളിച്ച ശേഷം സുരക്ഷാപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷം 12 മണിയോടെ അവസാന സൈറണും മുഴക്കി. ഇതിന് ശേഷം ഉദ്യോഗസ്ഥര്‍ പൊളിച്ച ഫ്‌ളാറ്റുകള്‍ക്ക് സമീപത്തേക്ക് പോയി. 11.17ന് ബ്ലാസ്റ്ററില്‍ വിരലമര്‍ത്തിയതോടെ അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റ് ഒരു ജലപാതംപോലെ കായലോരത്ത് പതിഞ്ഞു. 19 നിലയുള്ള കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ട് തവിടുപൊടിയായി.

11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55ന് നിശ്ചയിച്ച രണ്ടാമത്തെ
സൈറണ്‍ വൈകി. 10.55ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്‌ഫോടനം.

പിന്നീടുള്ള കാഴ്ചകള്‍ മറച്ച് എങ്ങും പൊടിപടലം. മിനിറ്റുള്‍ക്ക് ശേഷം പൊടിയങ്ങുമ്പോള്‍ കാണുന്ന കാഴ്ച കോണ്‍ക്രീറ്റ് അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്. ടു ഒ.

RANDOM NEWS

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വീണ്ടും സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ …