Wednesday , June 26 2019
Breaking News
Marpapa

വൈദികര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയില്ലാത്തത് വീഴ്ച: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അയര്‍ലന്‍ഡിലെ വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്ന വീഴ്ച്ച സഭയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അയര്‍ലന്‍ഡിലെ ചരിത്രസന്ദര്‍ശനത്തിനിടെയാണ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡനവിവാദങ്ങളിലുള്‍പ്പടെ ഫ്രാന്‍സിസ് മാര്‍പാപ്പ
തന്റെ നിലപാട് ആവര്‍ത്തിച്ചത്.

‘കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലും കുറ്റക്കാര്‍ക്കെതിരെ സഭയിലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പുമാരും മതമേലധ്യക്ഷന്മാരുമെല്ലാം ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളാണ് ജനരോഷത്തിന് കാരണമായിരിക്കുന്നത്. അത് സ്വാഭാവികവുമാണ്.
ക്രിസ്തീയ സഭയ്ക്ക് തന്നെ നാണക്കേടും ദുഖവുമുണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എനിക്കും വിഷമവും നാണക്കേടുമുണ്ട്.’ മാര്‍പാപ്പ പറഞ്ഞു.

ക്രൂരതകള്‍ വിനോദമാക്കിയ വൈദികരെ അദ്ദേഹം തള്ളിപ്പറഞ്ഞു. സഭയ്‌ക്കെതിരെ അയര്‍ലന്‍ഡിലുയര്‍ന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്ന് പറഞ്ഞ മാര്‍പാപ്പ വൈദികരുടെ ക്രൂരതകള്‍ക്കിരയായവരെ നേരകില്‍ക്കണ്ട് ആശ്വസിപ്പിച്ചു. എന്നാല്‍, സഭയിലെ വൈദികര്‍ക്കെതിരെ ആയിരത്തോളം ബാലപീഢന പരാതികള്‍ നിലവിലുണ്ടെന്ന യുഎസ് ഗ്രാന്‍ഡ് ജൂറിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല.

RANDOM NEWS

CPM

പി.കെ.ശ്യാമളയ്ക്കെതിരെ സിപിഎം നടപടിക്ക്, അധ്യക്ഷക്കെതിരേ പാര്‍ട്ടിക്കുള്ളിലും ഗുരുതര ആരോപണങ്ങള്‍

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരേ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ. എം.വി.ജയരാജന്റെ …