Saturday , February 29 2020
Breaking News

വ്യവസായ തൊഴില്‍ മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണം: കെ പി രാജേന്ദ്രന്‍

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി ഏഴിന് നിയമസഭയില്‍ അവതരിപ്പിയ്ക്കുന്ന ബജറ്റില്‍ വ്യവസായ തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിനുകഴിയും വിധം കൂടുതല്‍ തുക വകയിരുത്തണമെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര#്ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനും, ഈ മേഖലയില്‍ പണി എടുക്കുന്ന ലക്ഷക്കണക്കിനുവരുന്ന തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിയ്ക്കുന്നതിനും പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിയ്ക്കുകയും അതിനായി ബജറ്റില്‍ തുക വകയിരുത്തണം. സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങളുടെ സമഗ്ര പുരോഗതിയും, വികസനവും, ലക്ഷ്യം വച്ച് ബജറ്റില്‍ കൂടുതല്‍ തുകവകയിരുത്തുകയും, കൂടുതല്‍ തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌ക്കരിയ്ക്കണം. കെഎസ്ആര്‍ടിസിയില്‍ പുതിയ ബസുകള്‍ വാങ്ങുന്നതിനുള്ള തുക ബജറ്റില്‍ അനുവദിയ്ക്കുന്നതോടൊപ്പം, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം. കെഎസ്ആര്‍ടിസിയുടെ ഡീസല്‍ നികുതി നാല് ശതമാനമായി കുറയ്ക്കണം.

തോട്ടം, മത്സ്യ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് പ്രത്യേക പാര്‍പ്പിട പദ്ധതി നടപ്പിലാക്കണം. ഇതിനാവശ്യമായ തുക വകയിരുത്തണം. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എല്ലാ നഗര മേഖലകളിലും സാര്‍വത്രികമാക്കുന്നതിനും കഴിയും വിധം കൂടുതല്‍ സാമ്പത്തിക സഹായം അനുവദിയ്ക്കണം. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ എല്ലാ മേഖലകളിലും ഉണ്ടാക്കാന്‍ കഴിയുംവിധം വ്യവസായ തൊഴില്‍ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്കികൊണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കണം.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി 600 രൂപ എല്ലാ മേഖലകളിലും നടപ്പിലാക്കുക, കരാര്‍, കാഷ്വല്‍, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പെന്‍ഷന്‍ തുക ചുരുങ്ങിയത് 3000 രൂപയായി വര്‍ദ്ധിപ്പിയ്ക്കുക,സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ എല്ലാ തൊഴിലാളികള്‍ക്കും ഉറപ്പുവരുത്തുക,അടച്ചുപൂട്ടികിടക്കുന്ന സ്വകാര്യതോട്ടങ്ങളും, കശുഅണ്ടി ഫാക്ടറികളും നിയമം മൂലം സര്‍ക്കാര്‍ഏറ്റെടുക്കുക, ടോഡിബോര്‍ഡ് രൂപീകരിയ്ക്കുന്നതിനായി ഇപ്പോള്‍ ചേരുന്ന നിയമസഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിയ്ക്കുക, കോഴിക്കോട് കോംട്രസ്റ്റ് ഏറ്റെടുക്കല്‍ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും എഐടിയുസി മുന്നോട്ട് വെച്ചു. ധനകാര്യമന്ത്രി ട്രേഡ് യൂണിയന്‍ സംഘടനകളെ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ചര്‍ച്ചയ്ക്ക് വിളിച്ച്ത് സ്വാഗതാര്‍ഹമാണെന്ന് എഐടിയുസി അറിയിച്ചു. വ്യവസായ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി ട്രേഡ് യൂണിയന്‍ സംഘടനകളുടെ കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടണമെന്നും കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

.വാര്‍ത്താസമ്മേളനത്തില്‍ എ ഐ ടി യു സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണന്‍, സെക്രട്ടറി കെ വി കൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …