Tuesday , June 2 2020
Breaking News

വ്യാജ വിസ നല്‍കി തട്ടിപ്പ് : അച്ഛനും മകനുമെതിരെ കേസ്

ചെറുവത്തൂര്‍ : വ്യാജ വിസ നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ അച്ഛനും മകനുമെതിരെ ചന്തേര പോലീസ് കേസെടുത്തു. കാലിക്കടവ് ഏച്ചിക്കൊവ്വലിലെ സുബൈറിന്റെ പരാതിയില്‍ കരിവെള്ളൂര്‍ ആണൂരിലെ രാജീവന്‍, മകന്‍ പ്രദീപന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഓസ്‌ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,33000 രൂപ കൈക്കലാക്കുകയും പിന്നീട് വ്യാജ വിസ നല്‍കി വഞ്ചിച്ചുവെന്നും സുബൈര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സുബൈറിന്റെ മകന്‍ മന്‍സൂറിന് വേണ്ടിയാണ് വിസക്കായി 2016 സെപ്തംബര്‍ 11ന് പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.

RANDOM NEWS

ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിങ് നിരോധനം

കാസര്‍കോട് : 2020 ലെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണെന്ന് ജില്ലാ …