Saturday , August 15 2020
Breaking News

വ്യാപാരികളായ സഹോദരങ്ങള്‍ക്ക് കോവിഡ്: ചെര്‍ക്കളയില്‍ കടകള്‍ അടച്ചിട്ടു ; ഹൊസങ്കടിയില്‍ ലാബ് അടച്ചുപൂട്ടി

കാസര്‍കോട് : ചെര്‍ക്കളയില്‍ പച്ചക്കറി വ്യാപാരികളായ സഹോദരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെര്‍ക്കള ടൗമിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്നും നാളെയും അടച്ചിടാന്‍ ചെങ്കള പഞ്ചായത്ത് സെക്രട്ടറി എം സുരേന്ദ്രന്‍ ഉത്തരവിട്ടു. സമൂഹവ്യാപനം കണ്ടെത്താന്‍ നടത്തിയ പരിശോധനയിലാണ് വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹൊസങ്കടിയിലെ സ്വകാര്യ ലാബ് ടെക്‌നീഷ്യരായ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ലാബ് അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ലാബില്‍ അടുത്ത ദിവസങ്ങളില്‍ എത്തിയവരെക്കുറിച്ച് ആരോഗ്യവകുപ്പ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

RANDOM NEWS

പറമ്പില്‍ സൂക്ഷിച്ച 440 ഗോവന്‍ മദ്യം പിടികൂടി ; യുവാവിനെതിരെ കേസ്

പൊയിനാച്ചി : കോളിയടുക്കം കുണ്ട്യങ്ങാനത്ത് പറമ്പില്‍ സൂക്ഷിച്ച 440 കുപ്പി ഗോവന്‍ മദ്യം കാസര്‍കോട് റെയ്ഞ്ച് എക്‌സൈസ് സംഘം പിടികൂടി. …