Thursday , October 29 2020
Breaking News

ശംസുദ്ദിന്‍ ചെമ്പരിക്കയുടെ നിര്യാണത്തില്‍ കേരള പ്രവാസി ലീഗ് അനുശോചിച്ചു

കാസര്‍കോട്: കേരള പ്രവാസി ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന
ശംസുദ്ദീന്‍ ചെമ്പരിക്കയുടെ വിയോഗം മൂലം നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രവാസി ലീഗിന്റെ ആവിര്‍ഭാവ കാലത്തു തന്നെ കാസര്‍കോഡ് ജില്ലയില്‍ സംഘടന കെട്ടിപ്പെടുക്കുന്നതില്‍ ആത്മാര്‍ത്ഥമായ സേവനമാണ് അദ്ദേഹം വഹിച്ചതെന്ന്‌നേതാക്കള്‍അനുസ്മരിച്ചു.
കാപ്പില്‍ മുഹമ്മദ് പാഷ, എ.പി.ഉമ്മര്‍ ,ഖാദര്‍ ഹാജി ചെങ്കള,ടി.പി.കുഞ്ഞബ്ദുല്ല, എന്‍.എ.മജീദ്, കൊവ്വല്‍ അബ്ദുല്‍റഹിമാന്‍,ബി.യു.അബ്ദുല്ല, എം.പി.ഖാലിദ്, ദാവൂദ് ചെമ്പരിക്ക, അബ്ദുല്‍ റസ്സാഖ് തായലക്കണ്ടി, ടി.എം.ശുഐബ്, ബഷീര്‍ പാക്യാര, സലാം ഹാജി കുന്നില്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

RANDOM NEWS

സ്‌നേഹസന്ദേശമായി ഇന്ന് നബിദിനം; വിശ്വമാനവികതയുടെ പ്രവാചക ഗാഥ

കാസര്‍കോട് : സ്‌നേഹ സന്ദേശമായി വ്യാഴാഴ്ച വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്ലാം മത …