Wednesday , December 19 2018
Breaking News
Wind

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കാസര്‍കോട് : തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കി. മീ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കി. മീ വേഗത്തിലും കാറ്റു വീശാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഈ മാസം 20 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വേഗതയിലും ചില അവസരങ്ങളില്‍ 60 കി. മീ വേഗത്തിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റടിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ മരങ്ങള്‍, വൈദ്യുത തൂണുകള്‍, ടവറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങില്‍ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങള്‍ നിര്‍ത്തി ഇടുകയോ ചെയ്യരുത്.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …