Saturday , February 29 2020
Breaking News

ശബരിമല ; പരിഗണനാ വിഷയത്തില്‍ അഭിഭാഷകര്‍ തമ്മില്‍ സമവായത്തിലെത്തിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ബെഞ്ചിന്റെ മുമ്പാകെ വരേണ്ട പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് അഭിഭാഷകര്‍ തമ്മില്‍ സമവായത്തിലെത്തിയില്ലെന്ന് സോളിസിറ്റര്‍ ജനല്‍ തുഷാര്‍ മെഹ്ത സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് തുഷാര്‍ മെഹ്ത ഇക്കാര്യം അവതരിപ്പിച്ചത്.

പരിഗണനാ വിഷയങ്ങള്‍ പുന:ക്രമീകരിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു. നിര്‍ദേശങ്ങളടങ്ങിയ ഒരു രൂപരേഖ അദ്ദേഹം ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അറിയിച്ചു. വാദം കേള്‍ക്കുന്നതിന് 10 ദിവസത്തെ കാലയളവ് നിശ്ചയിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിക്കുകയുണ്ടായി. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ച് ഈ മാസം 13-ന് കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകരോട് പരിഗണനാ വിഷയങ്ങള്‍ രൂപപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അഭിഭാഷകര്‍ക്ക് ഇക്കാര്യത്തില്‍ സമവായത്തിലെത്താനായില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചിരിക്കുന്നത്.

RANDOM NEWS

സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്നു; സൈന്യത്തെ വിളിക്കണമെന്ന് കെജ്രിവാള്‍,മരിച്ചവരുടെ എണ്ണം 20 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുവെന്നും ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം …