Friday , January 24 2020
Breaking News

ശബരിമല യുവതീപ്രവേശം: വിഷയങ്ങള്‍ തീരുമാനിക്കാന്‍ മൂന്നാഴ്ച സമയം

ന്യൂഡര്‍ഹി : ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും വാദം കേള്‍ക്കില്ലെന്നു സുപ്രീം കോടതി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം, വിശാല ബെഞ്ചിലേക്കു വിഷയം വിട്ടതിനെ ചോദ്യം ചെയ്ത് അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് വാദിച്ചു.

പുനഃപരിശോധനാ ഹര്‍ജികളില്‍ ഭൂരിപക്ഷ വിധി തെറ്റെന്നു പ്രഖ്യാപിക്കണം. എന്തിനാണ് ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തല്ല. ശിരൂര്‍ മഠം കേസ് ഏഴംഗ ബെഞ്ച് പരിഗണിച്ചതിനാലാണ് ശബരിമല വിഷയം
ഒന്‍പതംഗ ബെഞ്ചിലേക്ക് വിട്ടത്. എന്നാല്‍ ശിരൂര്‍ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ജെയ്‌സിങ് വ്യക്തമാക്കി.
അതേസമയം, ഇന്നത്തെ വാദം പൂര്‍ത്തിയായി. വാദത്തിന്റെ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.
അതിനുശേഷം മൂന്നോ നാലോ ദിവസത്തിനകം വാദം തുടങ്ങും. ചോദ്യങ്ങള്‍ പുനഃക്രമീകരിക്കാന്‍ ജനുവരി 17ന് സോളിസിറ്റര്‍ ജനറലോട് വിവിധ കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും ഒരേ കാര്യം വാദിക്കരുതെന്നും ധാരണയിലെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

അതിനിടെ, കേസില്‍ കക്ഷി ചേരാന്‍ അഭിഭാഷകന്‍ രാജീവ് ധവാനെ കോടതി അനുവിച്ചു. ദാവൂദി ബോറ വിഭാഗത്തെ ബാധിക്കുന്ന ഹര്‍ജികള്‍, പാര്‍സി സത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, മുസ്ലിം സ്ത്രീകളുടെ ഹര്‍ജികള്‍ എന്നിവയിലും വാദം കേള്‍ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ കാര്യങ്ങളില്‍ ആവശ്യം വരുമ്പോള്‍ വാദം കേള്‍ക്കാമെന്ന് തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഷേക് മനു സ്വിങ്വി ആവശ്യപ്പെട്ടു. പുതിയ ആരെയും കക്ഷി ചേര്‍ക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.

RANDOM NEWS

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വീണ്ടും സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ …