Wednesday , December 2 2020
Breaking News

ശിവശങ്കറിന്റെ അറസ്റ്റിലുടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തം

കാസര്‍കോട്: ശിവശങ്കരന്റെ അറസ്റ്റ് ഓടുകൂടി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തതമായിരിക്കുകയാണ്. കേരളത്തിന് അപമാനമായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനജ്ഞയന്‍ മധൂര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം പാര്‍ട്ടി ഇന്ന് അധോലോക സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ തന്നെ സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യുന്നത്. പാവങ്ങളുടെ പാര്‍ട്ടിയെന്ന് സദാ സമയവും വിളിച്ചു കുവി കേരള ജനതയെ പറ്റിക്കുകയാണ് മാര്‍കിസ്റ്റ് നേതാക്കളെന്ന് ധന ജ്ഞയന്‍ ആരോപിച്ചു. കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത്, ട്രഷറര്‍ ജില്ലാ എന്‍.ജിതേഷ്, മുനിസിപ്പല്‍ പ്രസിഡന്റ് അജേഷ് നെല്ലിക്കുന്ന്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പ്രമോദ് ഭണ്ഡാരി, അശോക് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …