Sunday , September 27 2020
Breaking News

ഷാര്‍ജയില്‍ 49നില കെട്ടിടം തീപിടിക്കാന്‍ കാരണം സിഗററ്റ് കുറ്റി

ഷാര്‍ജ: ഷാര്‍ജയില്‍ 49 നിലകളുള്ള അബ്‌കോ ടവറിലെ തീപിടിത്തത്തിന് കാരണം അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗററ്റു കുറ്റി. ഒന്നാം നിലയിലാണ് സിഗററ്റ് വലിച്ച ശേഷം കെടുത്താതെ അശ്രദ്ധമായി വലിച്ചെറിഞ്ഞത്.

നിരോധിച്ച അലൂമിനിയം കലര്‍ന്ന ആവരണമാണ് കെട്ടിടത്തിനുണ്ടായിരുന്നത്. ഇതാണ് ഒന്നാം നിലയില്‍ നിന്ന് തീ അതിവേഗം മുകളിലേക്കെത്താന്‍ കാരണമെന്ന് ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തീപിടിത്തത്തെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് താമസസ്ഥലം നഷ്ടമായത്. ഫ്‌ളാറ്റിന് താഴെ നിര്‍ത്തിയിട്ടിരുന്ന അനവധി വാഹനങ്ങള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലയാളികളടക്കം താമസിക്കുന്ന ഷാര്‍ജ അല്‍നദയിലെ അബ്‌കോ ടവറിന് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിനെതുടര്‍ന്ന് എല്ലാവരെയും പെട്ടെന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ആളപായം ഉണ്ടായില്ല. ചിലര്‍ക്ക് നിസ്സാര പരിക്ക് മാത്രമാണുണ്ടായത് എന്നാല്‍ പലരുടെയും പാസ്‌പോര്‍ട് അടക്കമുള്ള വിലപ്പെട്ട രേഖകളെല്ലാം കത്തി നശിച്ചു. അശ്രദ്ധമായി കളയുന്ന സിഗററ്റ് കുറ്റികളാണ് എമിറേറ്റില്‍ തീപിടിത്തത്തിന്റെ പ്രധാന കാരണമെന്ന് ഷാര്‍ജ പൊലീസ് ജനുവരിയില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതിനെതിരെ കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

RANDOM NEWS

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍

ദുബൈ : നയതന്ത്ര ബാഗേജില്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ …