Saturday , February 29 2020
Breaking News

ഷെഹ്ല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരെ നടപടി വേണം; വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍

കല്പറ്റ: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ ബുധനാഴ്ച ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധത്തില്‍.
കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നത്. ആരോപണ വിധേയനായ ഒരു അധ്യാപകനേയും താലൂക്കാശുപത്രിയിലേയും ഡോക്ടറേയും സസ്പെന്‍ഡ് ചെയ്ത് ഇന്നലെ തന്നെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ നടപടി കൂടുതല്‍ ശക്തമാക്കമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. അധ്യാപകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും വരെ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഷെഹ് ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനും വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ബത്തേരിയില്‍ പ്രതിഷേധമാര്‍ച്ച് നടത്തുകയാണ്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ സെഷന്‍സ് ജഡ്ജി എ ഹാരിസ് ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി. ഷെഹ്ലയുടെ മരണത്തിന് ഉത്തരവാദികളായവക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

RANDOM NEWS

മൂവാറ്റുപുഴ തന്നാല്‍ കുട്ടനാട് വിട്ടുനല്‍കാം: ഉപാധിയുമായി ജോസഫ് ഗ്രൂപ്പ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെങ്കില്‍ ഉപാധിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം …