Saturday , April 4 2020
Breaking News

സംവാദത്തിന് തയ്യാറാകാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഒളിച്ചോടുകയാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് : പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംശയമോ ആശങ്കയോ ഉണ്ടെങ്കില്‍ ബിജെപിയുമായി സംവാദത്തിനു തയ്യാറാകാതെ പിറകില്‍ നിന്ന് കുരയ്ക്കുന്ന കാസര്‍കോട് എം പി രാജമോഹന്‍ ഉണ്ണിത്താന്‍ ഭീരുവാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സംവാദത്തിനു തയ്യാറാകാതെ ഉണ്ണിത്താന്‍ ഒളിച്ചോടുകയാണ്. നേര്‍ക്കുനേര്‍ പറയാന്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഉണ്ണിത്താന്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചു നടക്കുന്നത്.രാജ് മോഹന്‍ ഉണ്ണിത്താന്‍ ശിക്കാരി ശംഭുവിനെ പോലെയാണെന്ന് ശ്രീകാന്ത് പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ച് കേരളത്തിലെ അയ്യപ്പ വിശ്വാസികളുടെ വോട്ട് നേടി വിജയിച്ചതിനു ശേഷം പിണറായി സ്തുതിപാടകനായി മാറി. വിശ്വാസ സമൂഹത്തെ ഉണ്ണിത്താന്‍ വഞ്ചിച്ചിരിക്കുകയാണെന്ന് അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി.
കല്യോട്ട് ഇരട്ട കൊലപാതക കേസ് പ്രതികളെ സംരക്ഷിക്കുന്നതിന് സിബിഐ അന്വേഷണം നടക്കാതിരിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്ന പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്ന ഉണ്ണിത്താന്‍ സിപിഎം നേതാക്കളക്കളെക്കാളുംപിണറായിയുടെ അടിമയാകുന്നത് ജനം തിരിച്ചറിയുമെന്ന് ശ്രീകാന്ത് പറഞ്ഞു. ഇരട്ട കൊലപാതകത്തിന്റെ പേരില്‍ കണ്ണീര്‍ ഒഴുക്കി വോട്ട് നേടിയ ഉണ്ണിത്താന്‍ പിണറായി സര്‍ക്കാരിന്റെ കാവല്‍ക്കാരനായി മാറുന്നത് പരിഹാസ്യമാണ്. സിപിഎമ്മിന്റെ കൊലക്ക ത്തിക്കിരയായ കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാക്കള്‍ ഉണ്ണിത്താനാനോട് ക്ഷമിക്കില്ലന്ന് ശ്രീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു.

RANDOM NEWS

തലപ്പാടി അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണം : അഡ്വ. കെ.ശ്രീകാന്ത്

കാസര്‍കോട് : കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതിര്‍ത്തി അടച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരള കര്‍ണാടക …