Wednesday , September 30 2020
Breaking News

സംസ്ഥാനത്ത് അഞ്ചുപേര്‍ക്കു കൂടി കോവിഡ്-19 ; 32 പേര്‍ ചികിത്സയില്‍ ; കാസര്‍കോട് പുതിയ കേസുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറത്ത് മൂന്നുപേര്‍ക്കും പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നയാളാണ്. കാസര്‍കോട്ട് ചൊവ്വാഴ്ച പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് നിലവില്‍ 32 രോഗബാധിതരുണ്ട്. ഇതില്‍ 23 പേര്‍ക്ക് വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ചെന്നൈയില്‍നിന്ന് വന്ന ആറുപേര്‍, മഹാരാഷ്ട്രയില്‍നിന്ന് വന്ന നാലുപേര്‍, നിസമുദ്ദീനില്‍നിന്ന് വന്ന രണ്ടുപേര്‍, വിദേശത്തുനിന്ന് വന്ന 11 പേര്‍ എന്നിങ്ങനെയാണിത്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ആറുപേര്‍ വയനാട്ടിലാണുള്ളത്. ചെന്നൈയില്‍ പോയി വന്ന ട്രെക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേര്‍, സഹഡ്രൈവറുടെ മകന്‍, സമ്പര്‍ക്കം
പുലര്‍ത്തിയ മറ്റു രണ്ടുപേര്‍ക്ക് എന്നിങ്ങനെയാണിത്. സംസ്ഥാനത്ത് 32 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 9 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ആറു പേരും വയനാട്ടിലുള്ളവരാണ്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ലോറി ഡ്രൈവറുടെ കുടുംബത്തില്‍ ഉള്ളവരാണ് ഇതില്‍ കൂടുതലും.

സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിന്റെ തോത് പ്രവചനാതീതമാണ്. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കും കണ്ണൂരില്‍ നിന്ന് ഒരാളില്‍ നിന്ന് ഒമ്പതുപേര്‍ക്കും വയനാട്ടില്‍ ആറുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ പകര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 70% പേര്‍ക്ക് പുറത്തു നിന്നും 30% പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

RANDOM NEWS

പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി

കാസര്‍കോട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി.രണ്ട് ദിവസങ്ങളിലായി ജില്ലാ കളക്ടര്‍ …