Tuesday , May 26 2020
Breaking News

സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 9 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു പേര്‍ ഡല്‍ഹി നിസാമുദ്ദിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. കാസര്‍കോട് ഏഴുപേര്‍ക്കും കണ്ണൂര്‍, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണ് വെള്ളിയാഴ്ച കൊറോണ രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് പോസിറ്റീവ് ആയവരുള്‍പ്പെടെ രോഗബാധയുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കം മൂലം വൈറസ് ബാധിച്ചത് 78 പേര്‍. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ നിസാമുദ്ദീനില്‍ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളയാളാണ്. രോഗ വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നു എന്നാണ് ഇതു കാണിക്കുന്നത്.

ലോകത്താകെ കോവിഡ് രോഗം പടരുന്ന സാഹചര്യമാണ്. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവര്‍ യുഎസിലാണ്. 187302 പേര്‍ക്ക് അവിടെ രോഗം ബാധിച്ചു. 3846 പേര്‍ മരിച്ചു. ഇറ്റലിയില്‍ 110574 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13157 പേര്‍ മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോര്‍ക്കിന്റെ അവസ്ഥ പരിശോധിച്ചാല്‍ മനസ്സിലാകും. വികസനം കൊണ്ടും സമ്പത്ത് കൊണ്ടും ഉയരങ്ങളില്‍നില്‍ക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടത്.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥികരീച്ചവരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദുബൈയില്‍ നിന്നും വന്നവര്‍ : 6 പേര്‍ രോഗമുക്തി നേടി; 3180 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദുബൈയില്‍ നിന്നും വന്നതാണ്. മഹാരാഷ്ട്രയില്‍ …