Wednesday , August 5 2020
Breaking News

സംസ്ഥാനത്ത് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍കോടിന് ആശ്വാസം : പുതിയ കേസുകളില്ല

കാസര്‍കോട് :സംസ്ഥാനത്ത് ബുധനാഴ്ച ഒരാള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്..കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായത്.

7 പേര്‍ രോഗമുക്തരായി. കാസര്‍കോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ആകെ 387 പേര്‍ക്കാണു രോഗം, 167 പേര്‍ ചികിത്സയില്‍. കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെഎണ്ണം ഒരു ലക്ഷത്തിനു താഴെയായി.

സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. ഇതില്‍ 96,942 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 522 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16,475 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.16,002 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ രോഗബാധ സ്ഥിരീകരിച്ച 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നു വന്നവരും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. എട്ടുപേര്‍ വിദേശികളാണ്.

114 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ആലപ്പുഴ5, എറണാകുളം21, ഇടുക്കി10, കണ്ണൂര്‍80, കാസര്‍കോട്167, കൊല്ലം9, കോട്ടയം3, കോഴിക്കോട്
16, മലപ്പുറം21, പാലക്കാട്8, പത്തനംതിട്ട17, തിരുവനന്തപുരം14, തൃശ്ശൂര്‍13, വയനാട്3 എന്നിങ്ങനൊണ് രോഗം സഥിരീകരിച്ചിട്ടുള്ളത്. രോഗം ഭേദമായി പോകുന്നവരുടെ നിരക്ക് രാജ്യത്തില്‍ തന്നെ കേരളത്തിലാണ് കൂടുതലെന്നും ഇതിനോടകം 218 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

.

RANDOM NEWS

കോവിഡ് വ്യാപനം: ഒറ്റപ്പെട്ടുപോയ കടലോരത്തിലെ ജനങ്ങള്‍ക്ക് അടിയന്തിരമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട് : കോവിഡ വ്യാപനം മൂലം ഒറ്റപ്പെട്ടുപോയ മത്സ്യബന്ധന ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അ അടിയന്തരമായി ഭക്ഷവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് …