Wednesday , September 30 2020
Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം മയ്യനാട് സ്വദേശി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിത്. ക്വാറന്റീനില്‍ കഴിയവെ പനി ബാധിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തി. പതിനേഴാം തീയതിയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വസന്തകുമാറിനായി കൊച്ചിയില്‍നിന്ന് 62,000 രൂപ വിലയുള്ള ജീവന്‍രക്ഷാ മരുന്ന് എത്തിച്ചിരുന്നു. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ്..

RANDOM NEWS

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഓഫീസ് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് …