Wednesday , August 5 2020
Breaking News

സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു : കാസര്‍കോട്ട് ആര്‍ക്കുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ ഏഴു പേര്‍ക്കും കോഴിക്കോട് രണ്ടു പേര്‍ക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി പാലക്കാട് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്. ഇതുവരെ സംസ്ഥാനത്ത് 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 127 പേര്‍ ചികിത്സയിലുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതില്‍ 28,804 പേര്‍ വീടുകളിലാണുള്ളത്. ആശുപത്രികളില്‍ 346 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 20,821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് പോസിറ്റീവായ 11 കേസുകളില്‍ മൂന്നെണ്ണം സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. അഞ്ചുപേര്‍ വിദേശത്തു നിന്നു വന്നതാണ്. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചു. മെഡിക്കല്‍ കോളജിലെ 2 ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഹൗസ് സര്‍ജന്‍മാരില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. ഇരുവരും കേരളത്തിന് പുറത്തു നിന്ന് ട്രെയിനില്‍ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RANDOM NEWS

കോവിഡ് വ്യാപനം: ഒറ്റപ്പെട്ടുപോയ കടലോരത്തിലെ ജനങ്ങള്‍ക്ക് അടിയന്തിരമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട് : കോവിഡ വ്യാപനം മൂലം ഒറ്റപ്പെട്ടുപോയ മത്സ്യബന്ധന ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അ അടിയന്തരമായി ഭക്ഷവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് …