Sunday , September 27 2020
Breaking News

സംസ്ഥാനത്ത് 1184 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 146 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച 1184 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 114 പേരുടെ ഉറവിടം ലഭ്യമല്ല. 106 പേര്‍ വിദേശത്തു നിന്നും 73 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും തിങ്കളാഴ്ച കോവിഡ് ബാധിച്ചു. 784 പേര്‍ രോഗമുക്തി നേടി.

കാസര്‍കോട്ട് 146 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരകീരിച്ചത്. കണ്ണൂര്‍ 63, വയനാട് 33, കോഴിക്കോട് 66, മലപ്പുറം 255, പാലക്കാട് 147, തൃശൂര്‍ 40, തിരുവനന്തപുരം 200, കൊല്ലം 41, പത്തനംതിട്ട 4, ആലപ്പുഴ 30, എറണാകുളം 101, കോട്ടയം 40, ഇടുക്കി 10 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരകരീച്ചതവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിങ്കളാഴ്ച ഏഴുപേരുടെ മരണങ്ങള്‍ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം പള്ളിക്കല്‍ സ്വദേശി നഫീസ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍, തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ, കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്, കാസര്‍കോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്, വയനാട് കല്‍പറ്റ സ്വദേശി അരുവിക്കുട്ടി എന്നിവരുടെ മരണങ്ങളാണ് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.

RANDOM NEWS

സംസ്ഥാനത്ത് 7006 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച 7006 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, …