Wednesday , September 30 2020
Breaking News

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 128 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 1195 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് 128 പേര്‍ക്ക് രോഗബാധ.

1234 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്ന 66 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 125 പേര്‍ക്കും 13 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍ (66), കോഴിക്കോട് ഫറോഖ് പ്രഭാകരന്‍ (73), കോഴിക്കോട് കക്കട്ടില്‍ മരക്കാര്‍കുട്ടി (70), കൊല്ലം വെളിനെല്ലൂര്‍ അബ്ദുല്‍സലാം (58), കണ്ണൂര്‍ ഇരിക്കൂര്‍ യശോദ (59) കാസര്‍കോട് ഉടുമ്പുന്തല അസൈനാര്‍ ഹാജി (76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി (83) എന്നിവരാണ് മരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 274, മലപ്പുറം 167, കാസര്‍കോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശൂര്‍ 86, കണ്ണൂര്‍ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതുട്ട 37, കൊല്ലം 30 വയനാട് 14.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ആലപ്പുഴ 60, കോട്ടയം 47, ഇടുക്കി 48, എറണാകുളം 35, തൃസൂര്‍ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 104 എന്നിങ്ങനെയാണ്.

RANDOM NEWS

പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി

കാസര്‍കോട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി.രണ്ട് ദിവസങ്ങളിലായി ജില്ലാ കളക്ടര്‍ …