Wednesday , September 30 2020
Breaking News

സംസ്ഥാനത്ത് 123 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 4 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച 123 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 53 പേര്‍ക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറില്‍ കൂടുതലാകുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം ആറുപേര്‍ക്ക് രോഗം ബാധിച്ചു.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്24, ആലപ്പുഴ18, പത്തനംതിട്ട 13, കൊല്ലം13, എറണാകുളം10, തൃശ്ശൂര്‍ 10, കണ്ണൂര്‍9, കോഴിക്കോട് 7, മലപ്പുറം6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം2, കോട്ടയം2, വയനാട്2.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട9, ആലപ്പുഴ 3, കോട്ടയം2, ഇടുക്കി2, എറണാകുളം2, തൃശ്ശൂര്‍3, പാലക്കാട് 5, മലപ്പുറം12, കോഴിക്കോട് 6, കണ്ണൂര്‍1, കാസര്‍കോട് 8.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5240 സാമ്പിള്‍ പരിശോധിച്ചു. 3726 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 1761 പേരാണ്. 1,59,614 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 344 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ടെസ്റ്റിന്റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുകയാണ്. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ എന്ന തരത്തിലേക്ക് എത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 41944 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 40302 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 113 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

RANDOM NEWS

പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി

കാസര്‍കോട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി.രണ്ട് ദിവസങ്ങളിലായി ജില്ലാ കളക്ടര്‍ …