Monday , September 28 2020
Breaking News

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് ; കാസര്‍കോട്ട് 6 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 81 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 46 പേര്‍. സമ്പര്‍ക്കം വഴി 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗം ബാധിച്ചവരുടെ കണക്കെടുത്താന്‍ ഡല്‍ഹി 15, ബംഗാള്‍ 12, മഹാരാഷ്ട്ര5, തമിഴ്‌നാട് 5, കര്‍ണാടക 4, ആന്ധ്ര3, ഗുജറാത്ത് 1, ഗോവ 1 എന്നിങ്ങനെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍-17, പാലക്കാട്-16, തൃശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6, കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്2.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. 1691 പേര്‍ ചികിത്സയിലുണ്ട്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2,282 പേര്‍ ആശുപത്രികളില്‍ ഇന്ന് 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48827 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 4005 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

RANDOM NEWS

കോവിഡ് ബോധവല്‍ക്കരണത്തിന് ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു

കാസര്‍കോട് : കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം ലക്ഷ്യമിട്ട് ‘ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍’ എന്ന …