Thursday , May 28 2020
Breaking News

സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് മൂന്നു പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുളളവരുടെ എണ്ണം 126 ആണ്. സംസ്ഥാനത്ത് ആകെ 138 പേര്‍ക്കാണ് ഇതുവരെ കോറോണ ബാധിച്ചത്. .
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര്‍ വീതം കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. തൃശൂരില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതികള്‍ക്കു തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു. 84 മുന്‍സിപ്പാലിറ്റികളില്‍ സൗകര്യങ്ങള്‍ ഒരുക്കി. ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കും. ക്ഷേമപെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്താവര്‍ക്കും ഭക്ഷ്യധാന്യം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

RANDOM NEWS

ഇസ്മയില്‍ വധകേസ് : കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല ; ഭാര്യയും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം

കാസര്‍കോട് : തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലനെ (50) കൊലപ്പെടുത്തിയ കേസില്‍ കാലാവധി …