Tuesday , August 11 2020
Breaking News

സംസ്ഥാനത്ത് 339 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 11 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച 339 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 149 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മുന്നൂറിന് മേല്‍ പുതുതായി രോഗം സ്ഥിരകീകരിക്കുന്നത്.

രോഗബാധയുടെ തോത് വര്‍ദ്ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥികരീകരിച്ചതില്‍ 117 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്.

രോഗം സ്ഥികസരീകരിച്ചവരുടെ ജില്ല തിരിച്ചു കണക്ക്
തിരുവനന്തപുൂരം-95 മലപ്പുറം-55, പാലക്കാട്-50, തൃശൂര്‍ 27, ആലപ്പുഴ-22, ഇടുക്കി,. എറണാകുളം12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം-7, വയനാട്-7 പത്തനംതിട്ട 7, കണ്ണൂര്‍ 8.

ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവന്തപുരം9, കൊല്ലം10, പത്തനംതിട്ട7, ആലപ്പുഴ7, കോട്ടയം8, ഇടുക്കി8, കണ്ണൂര്‍16, എറണാകുളം15, തൃശ്ശൂര്‍29, പാലക്കാട്17, മലപ്പുറം6, കോഴിക്കോട്1, വയനാട്3, കാസര്‍കോട്13..

പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,502 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 6,534 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്..2,795 പേരാണ് ചികിത്സയിലുള്ളത്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RANDOM NEWS

മഞ്ചേശ്വരം താലൂക്കില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

മഞ്ചേശ്വരം : മഴക്കെടുതിയില്‍ മഞ്ചേശ്വരം താലൂക്കില്‍ ഇത് വരെ ഏഴ് വീടുകള്‍ പൂര്‍ണമായും പതിനഞ്ച് വീട് ഭാഗികമായും തകര്‍ന്നു. 22 …