Friday , July 3 2020
Breaking News

സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരില്ല; പകരം സ്പീക്കറെ കൊണ്ടുവരാന്‍ നീക്കം

കാഞ്ഞങ്ങാട് : നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. പകരം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കൊണ്ടുവരാന്‍ നീക്കം. മുഖ്യമന്ത്രി ഈ മാസം 23 മുതല്‍ വിദേശപര്യടനം നടത്തുന്നതിനാലാണ് കലോത്സവ ഉദ്ഘാടന പരിപാടിയില്‍ മാറ്റം വരുത്തിയത്. ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനായി 23 ന് രാത്രി പുറപ്പെടുന്ന മുഖ്യമന്ത്രി ഡിസംബര്‍ നാലിനു ശേഷമാണ് തിരിച്ചെത്തുക. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഉദ്ഘാടനാക്കാന്‍ തീരുമാനിച്ചത്. കലോത്സവ സ്വീകരണ കമ്മിറ്റി ഭാരവാഹികള്‍ മന്ത്രി ഇ ചന്ദ്രശേഖരനൊപ്പം സ്പീക്കറെ കാണുകയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രമേശ് ചന്നെത്തലയേയും നേരില്‍ കണ്ട് ഔദ്യോഗികമായി ക്ഷണിക്കും.

RANDOM NEWS

കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ …