Tuesday , May 26 2020
Breaking News

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആര്യയുടെ മാസ്‌കുകള്‍

കുണ്ടംകുഴി: ബേഡഡുക്ക പഞ്ചായത്തിലെ കോവിഡ് 19 നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കി കെ.അര്യ മാതൃകയായി. കുണ്ടംകുഴി ജി.എച്ച്.എസ്. എസിലെ സീനിയര്‍ എസ്.പി സി കാഡറ്റ് കൂടിയാണ് ആര്യ. ആര്യയുടെ കൊളത്തൂരിലുള്ള വീട്ടില്‍ വച്ച് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.രാമചന്ദ്രന്‍ മാസ്‌കുകള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.മാധവന്‍, സ്‌കൂള്‍ എസ്.പി സി ചുമതല വഹിക്കുന്ന കെ.അശോകന്‍ എന്നിവര്‍ സംബന്ധിച്ചു. കൊളത്തൂരിലെ കുമാരന്‍ ഷീജ ദമ്പതികളുടെ മകളാണ് ആര്യ.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …