Wednesday , August 5 2020
Breaking News

സമസ്ത ട്രഷറര്‍ സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അന്തരിച്ചു

കേരള ജംഇയ്യത്തുല്‍ ഉമല ട്രഷററും പ്രമുഖ പണ്ഡിതനുമായ സി.കെ.എം സ്വാദിഖ് മുസ്!ലിയാര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയാണ്. വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം 2017 ജനുവരിയിലാണ് സമസ്ത ട്രഷററായി ചുമതലയേറ്റത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍പ്രസിഡണ്ടായിരുന്നു. ജനാസ നമസ്‌കാരം വ്യാഴം രാവിലെ ഒമ്പത് മണിക്ക് മണ്ണാര്‍ക്കാട് മുണ്ടേകാരാട് ജുമാമസ്ജിദില്‍.

സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം അറബിക് കോളേജുകളുടെ ഭരണ സമിതി അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. സമസ്ത പ്രസിദ്ധീകരണങ്ങളായ അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ പ്രിന്ററും പബ്ലിഷറുമായിരുന്നു.

1941ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരില്‍ സൂപ്പിആമിന ദമ്പതികളുടെ മകനായി ജനിച്ചു. ഖാളി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കീഴില്‍ മണ്ണാര്‍ക്കാട് വെച്ചാണ് മതപഠനം ആരംഭിച്ചത്. പത്തുവര്‍ഷം മണ്ണാര്‍ക്കാട് മതപഠനം നടത്തിയ ശേഷം കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്ലിയാരുടെ കീഴില്‍ രണ്ടുവര്‍ഷം മതവിദ്യ അഭ്യസിച്ചു. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ ദര്‍സില്‍ കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ നാലാം ബാച്ചില്‍ നിന്ന് ഫൈസി ബിരുദമെടുത്തു. ജാമിഅയില്‍ വെച്ച് ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള പ്രമുഖ പണ്ഡിതരില്‍ നിന്ന് മതവിദ്യ നേടി.

സി.കെ എം സ്വാദിഖ് ഉസ്താദി നെറ മരണം സമസ്ത നേതാ ക്കള്‍ അനുശോചിച്ചു

RANDOM NEWS

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും …