Wednesday , December 2 2020
Breaking News

സര്‍ക്കാര്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഡി എം ഒ യുടെ റിപ്പോര്‍ട്ട് നേടണം

കാസര്‍കോട് : ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വാറന്റൈനില്‍ പോകുന്നതിന് ഓഫീസ് മേധാവികള്‍ ലീവ് അനുവദിക്കാന്‍ പാടില്ലയെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇപ്രകാരം ലീവ് അനുവദിക്കാതെ ക്വാറന്റൈനില്‍ പോയാല്‍ ആ ജീവനക്കാരനെതിരെ അനധികൃതമായി ഓഫീസില്‍ ഹാജരാകാത്തതിന് നടപടി സ്വീകരിക്കും.കോവിഡ് പോസിറ്റീവായ വ്യക്തിയുമായി നേരിട്ടുള്ള സമ്പര്‍ക്കം എന്നാല്‍ ഒന്നര മീറ്റര്‍ അകലത്തിനുള്ളില്‍ 15 മിനിറ്റിലധികം മാസ്‌ക് ഇല്ലാതെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മാത്രമാണെന്നും, സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ സമ്പര്‍ക്കത്തിലായതായി കണ്ടെത്തിയാല്‍ നടപടിയെടുക്കേണ്ടി വരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്വാറന്റൈനില്‍ പോകുന്നവര്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് മാത്രമേ അനുവദിക്കേണ്ടതുള്ളൂ എന്നും സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കേണ്ടതില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍എ ഡി എം എന്‍ ദേവീദാസ് ജില്ലാ പോലീസ് മേധാവി ഡി ശില്പ,സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ,ഡി എംഒ ഡോ എവി രാംദാസ്,ഡി ഡി ഇ കെ വി പുഷ്പ ,ഡി ടി ഒ മനോജ്കുമാര്‍ ,ഫിനാന്‍സ് ഓഫീലര്‍ കെ സതീശന്‍ ജില്ലാതലകോറോണ കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …