Saturday , February 29 2020
Breaking News

സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ കന്നട പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു ; യാഥാര്‍ത്ഥ്യമായത് ഭാഷാന്യൂനപക്ഷങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യം

കാസര്‍കോട് : സര്‍ക്കാരിന്റ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ദൗത്യത്തിന് പുതിയൊരു അധ്യായം കുറിച്ച് സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ സമ്പൂര്‍ണ്ണ മലയാളം പതിപ്പ് കന്നഡയില്‍ പ്രസിദ്ധീകരിച്ചു. ഭാഷാന്യൂനപക്ഷങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. കുമ്പള ജില്ലാ സഹകരണ ആശുപത്രി കെട്ടിടത്തിന് ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മഞ്ചേശ്വരം എം എല്‍ എ എം സി കമറുദ്ദീന് നല്‍കിയാണ് സര്‍ക്കാര്‍ ധന സഹായ പദ്ധതികളുടെ കന്നട പതിപ്പ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ റവന്യൂ ,ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി , എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജി സി ബഷീര്‍ മുന്‍ എം എല്‍ എ മാരായ ,കെ കുഞ്ഞിരാമന്‍ സി എച്ച് കുഞ്ഞമ്പു സി ടി അഹമ്മദലി, ഖാദി ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ എംപി പി കരുണാകരന്‍ മഞ്ചേശ്വരം കാസര്‍കോട് താലൂക്കുകളിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നൗഷാദ് അരീക്കോട് രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക കമ്മിറ്റി സെക്രട്ടറി കെ ആര്‍ ജയാനന്ദ് ജില്ല സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് കെ ചന്ദ്രശേഖര വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കാസര്‍കോട് ജില്ലയില്‍ ഭാഷാ ന്യൂനപക്ഷ മേഖലയില്‍ സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ പരമാവധി എത്തിക്കുന്നതാണ് കന്നടയില്‍ സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് . സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ സഹായങ്ങളുടെ ഗുണഫലം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാമൂഹ്യനീതി കൈവരിക്കുന്നതിനും പ്രാദേശിക സര്‍ക്കാരുകളുടെ ജനപ്രതിനിധികള്‍ , വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ പ്രാദേശിക പ്രവര്‍ത്തകര്‍ നേതാക്കള്‍ സന്നദ്ധസംഘടനകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവിധ വകുപ്പുകളിലെ പ്രാദേശിക തലത്തിലുള്ള ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരിലൂടെ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
സംസ്ഥാനത്ത് ആദ്യമായി ഭാഷാ ന്യൂന പക്ഷങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ധനസഹായ പദ്ധതികളുടെ പതിപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി വിവിധവകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ , ഓരോ പദ്ധതിയുടെ പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം പുസ്തകത്തിലുണ്ട്. വയോജനങ്ങള്‍,മാറാരോഗങ്ങളും മാരകരോഗങ്ങളും പിടിപെട്ടവര്‍,പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍,സ്ത്രീകള്‍,കുട്ടികള്‍,അതിഥിതൊഴിലാളികള്‍,പ്രവാസികള്‍, വിമുക്തഭടന്മാര്‍ തുടങ്ങി പ്രത്യേക പരിഗണന വേണ്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും സവിഷേശ ശ്രദ്ധ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികളുടെ സമ്പൂര്‍ണ്ണ വിവരം പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ പൊതുജനങ്ങളിലേക്കെത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ യു.വി.ജോസ് അവതാരികയും എഴുതിയ ബുക്ക് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകും

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …