Tuesday , May 26 2020
Breaking News

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ജില്ലയില്‍ സമൂഹ വ്യാപനമുണ്ടാകില്ല : കളക്ടര്‍

കാസര്‍കോട് : സര്‍ക്കാറും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ജില്ലയില്‍ കൊവിഡ് 19 സമൂഹ വ്യാപനമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.സമൂഹ വ്യാപനം തടയാന്‍ കാര്യക്ഷമമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. covid19kasaragod എന്ന ഫേസ്ബുക്ക് പേജില്‍ ലൈവില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.ഒന്നിടവിട്ട ദിവസങ്ങളിലാണ് ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ കളക് ടര്‍ ഫേസ്ബുക്ക് ലൈവില്‍ വരുന്നത്.എല്ലാവരും വീടുകളില്‍ തന്നെ തുടര്‍ന്ന്,കൊവിഡ്19 നെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ ഉദ്യമത്തെ വിജയിപ്പിക്കണം .ജില്ലയില്‍ നിലവില്‍ വുഹാനില്‍ നിന്നെത്തിയ ഒരാള്‍ മാത്രമാണ് കൊവിഡ്19 രോഗം ചികിത്സിച്ച് ഭേദമായിട്ടുള്ളത്.

അവശ്യ സാധനങ്ങള്‍ക്ക് അമിത വിലയീടക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും..ഇത്തരം കടയുടമകളുടെ ലൈസന്‍സ് റദ്ദാ ക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …