Tuesday , August 11 2020
Breaking News

സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ താമസക്കാരന്‍ അന്തരിച്ചു

കാസര്‍കോട് : കാസര്‍കോട് ഗവണ്മെന്റ് വൃദ്ധമന്ദിരത്തിലെ താമസക്കാരന്‍ രാമസ്വാമി ( 79 ) ജൂലെ ഒമ്പതിന് അന്തരിച്ചു. 2016 മെയ് 27 ന് കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് കാഴ്ചയ്ക്കും കേള്‍വിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. സ്വദേശം പാലക്കാടാണ് എന്ന് പരേതന്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും അവകാശികളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പരേതന് ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം കാസര്‍കോട് പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധമന്ദിരവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം അവകാശികളില്ല എന്ന ധാരണയില്‍ കാസര്‍കോട് നുള്ളിപ്പാടി പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യും.ഫോണ്‍ നമ്പര്‍ 04994 239276, 9495183728

RANDOM NEWS

വയോധിക വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട് : വയോധികയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറന്തക്കാട്ടെ ഫയര്‍‌സ്റ്റേഷന് മുന്‍വശത്തെ കാമത്ത് നിവാസിലെ പരേതനായ ചേസഗിരിയുടെ …