Sunday , September 27 2020
Breaking News

സര്‍വ്വ കക്ഷി യോഗത്തില്‍ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹം: ബിജെപി

ഉദുമ: കോവിഡുമായി ബന്ധപ്പെട്ട് ഉദുമ പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി പ്രതിനിധി യോഗത്തില്‍ ബിജെപിയെ ക്ഷണിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബി ജെ പി ഉദുമ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. പഞ്ചായത്തില്‍ കോറോണ ബാധിത പ്രദേശങ്ങളില്‍ പഞ്ചായത്ത് നല്ല രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ ബി ജെ പി നടത്തി വരികയാണ്. ഈ സാഹചര്യത്തില്‍ ക്ഷണിക്കാത്തത് രാഷ്ട്രീയമായ ഇടപെടല്‍ നടത്തിയതിന്റെ ഫലമാണെന്ന് ബിജെപി ആരോപിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി നായ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം വൈ. കൃഷ്ണദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി, പഞ്ചായത്ത് സെക്രട്ടറി മധുസൂതനന്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …