കാസര്‍കോട് : കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേര്‍സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കളക്ടറേറ്റ് പരിസരത്ത് കൂട്ട സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിന് ഗവ.കോളേജ് പരിസരത്തു നിന്നും ബി സി റോഡ് ജംഗ്ഷനിലേക്ക് പ്രകടനം നടത്തും. കൂട്ട സത്യാഗ്രഹം എന്‍ എ നെല്ലിക്കുന്ന്ന എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംഘടന സംസ്ഥാന സെക്രട്ടറി ചേക്കോട് ബാലകൃഷ്ന് നായര്‍ അധ്യക്ഷത വഹിക്കും.
പെന്ഷന് പദ്ധതിക്ക് നിയമപ്രാബല്യം നല്‍കുക, ജീവിത സൂചികയനുസരിച്ച് മിനിമം പെന്ഷന് 8500 രൂപയാക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സഹകരണ പെന്‍ഷന്‍കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കും നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൂട്ട സത്യാഗ്രഹം നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ചേക്കോട് ബാലകൃഷ്ണന് നായര്‍, ജില്ലാ സെക്രട്ടറി പി വി ഭാസ്ക്കരന്‍, എം കുഞ്ഞിരാമന് നായര്‍, ബാലന് മുന്നാട്, കൃഷ്ണന് മണിയാണി, പി വി കുഞ്ഞിരാമന്, കെ ബാലകൃഷ്ണന് സംബന്ധിച്ചു.